• Mon. Mar 9th, 2026

24×7 Live News

Apdin News

വാരഫലം; പുതിയ സംരംഭങ്ങളില്‍ വിജയം, വ്യവഹാരാദികളില്‍ വിജയം

Byadmin

Mar 8, 2026



മേടക്കൂറ്: അശ്വതി, ഭരണി,കാര്‍ത്തിക (1/4) : കൃഷിയില്‍നിന്നും ആദായം വര്‍ധിക്കും. സുഖഭോഗങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. കുടുംബത്തില്‍ സ്വസ്ഥത കുറയും, ബന്ധുസഹായം ലഭിക്കും. മേലധികാരികളില്‍നിന്ന് പ്രശംസ പിടിച്ചുപറ്റും. ആരോഗ്യനില തൃപ്തികരമല്ല. ഒന്നിലധികം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഓഹരിയില്‍നിന്ന് വന്‍നഷ്ടം സംഭവിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4),രോഹിണി, മകയിരം (1/2) ഭാര്യയുടെ സ്വത്ത് ഭാഗംവച്ച് കിട്ടുന്നതാണ്. സഹപ്രവര്‍ത്തകരില്‍നിന്ന് ധാരാളം സഹായങ്ങള്‍ പ്രതീക്ഷിക്കാം ടെയ്‌ലര്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദായം വര്‍ധിക്കും. വിവാഹത്തിന് യോഗമുള്ള സമയമാണ്. ഉദരസബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4) ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖേന പല നേട്ടങ്ങളുമുണ്ടാകും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യം ലഭിക്കും. അകലങ്ങളില്‍നിന്നുള്ള ബന്ധുക്കളില്‍നിന്ന് സഹായങ്ങള്‍ ലഭിക്കും. വ്യാപാരാദികളില്‍നിന്ന് മുന്‍പത്തേക്കാള്‍ ലാഭമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം സ്വന്തം ഭൂമിയില്‍നിന്ന് കാര്‍ഷിക വരുമാനം വര്‍ധിക്കും. പുതിയ സംരംഭങ്ങളില്‍നിന്ന് വിജയമുണ്ടാകും. വ്യവഹാരാദികളില്‍ വിജയം വരിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പണം ചെലവഴിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4) : ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ വിജയകരമായി നടക്കും. വ്യവഹാരങ്ങളില്‍ വിജയിക്കും. ഔദ്യോഗിക പദവികള്‍ ലഭിക്കുകയോ ജനമധ്യത്തില്‍ ആദരിക്കപ്പെടുകയോ ചെയ്യും. യാത്രാകാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടത്തുവാന്‍ കഴിയും. ആലോചനയിലിരുന്ന വിവാഹം നടക്കും. ജോലിയില്‍ തടസങ്ങള്‍ വന്നുചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2): കൈവശമുള്ള സ്വത്ത് വില്‍പ്പന നടത്തും. സമീപവാസികളില്‍നിന്ന് സഹകരണമുണ്ടാകുന്നതാണ്. ശത്രുക്കളെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ സാധിക്കുന്നതാണ്. ലോണുകള്‍ പെട്ടെന്ന് ശരിയായിക്കിട്ടുന്നതാണ്. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്ര നടത്തും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4) : സാമ്പത്തിക കാര്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തുകയും വരവുചെലവുകളെ വ്യക്തമായി പരിഗണിക്കുകയും ചെയ്യേണ്ടതാണ്. വസ്തുസംബന്ധമായ കാര്യങ്ങളെചൊല്ലി ഉത്കണ്ഠ ഉണ്ടാകുവാനിടയുണ്ട്. യാത്രാദുരിതങ്ങള്‍ അനുഭവപ്പെടും. ചെലവ് അനിയന്ത്രിതമായേക്കും. മകന്റെ ജോലിക്കുവേണ്ടി യത്‌നിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട: രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. ഭര്‍ത്താവില്‍നിന്ന് സഹായം ഉണ്ടാവുകയില്ല. ബാങ്കില്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിച്ചേക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൃഷിയില്‍നിന്ന് ലാഭമുണ്ടാകും. കര്‍മസ്ഥാനത്ത് പുതിയ മാറ്റങ്ങളുണ്ടാകും. വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4) ഭാവിയെ സ്പര്‍ശിക്കുന്ന ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. ടെസ്റ്റുകളില്‍ വിജയിക്കും. കുടുംബത്തില്‍ ചില വാഗ്വാദങ്ങളുണ്ടാകും. ഇലക്‌ട്രോണിക്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും, അതിനനുസരിച്ച് ആദായമുണ്ടാക്കാനുമിടയുണ്ട്. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.

മകരക്കൂറ്: ഉത്രാടം (3/4),തിരുവോണം, അവിട്ടം (1/2) വ്യവഹാരാദികളില്‍ പരിപൂര്‍ണ വിജയം ലഭിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും ഉണ്ടാകുന്നതാണ്. മാതാവിന്റെ സ്വത്ത് ഓഹരി വയ്‌ക്കുന്നതാണ്. വാഹനങ്ങളില്‍നിന്നും നഷ്ടം സംഭവിക്കും. ചെറുയാത്രകള്‍ സുഖകരമായിരിക്കും. ഭൂമി വാങ്ങി വില്‍ക്കാന്‍ സാധിക്കുന്നതാണ്. ക്ഷേത്രദര്‍ശനം നടത്തും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,പൂരുരുട്ടാതി (3/4) വരവിനെക്കാള്‍ ചെലവ് കൂടും. പ്രസാധകര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. വസ്തു പണയപ്പെടുത്തി സാമ്പത്തിക വിഷമങ്ങള്‍ പരിഹരിക്കും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂല വിധിയുണ്ടാകും. പരസ്യങ്ങളില്‍നിന്നും ഏജന്‍സികളില്‍നിന്നും വരുമാനമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4),ഉതൃട്ടാതി, രേവതി പഠിത്തത്തില്‍ ശ്രദ്ധ കുറയുന്ന സമയമാണ്. ഏജന്റ് ഏര്‍പ്പാടുകളില്‍നിന്ന് വരുമാനമുണ്ടാകും. സിനിമ സംബന്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. പേരക്കുട്ടിയുടെ ജന്മംകൊണ്ട് ഗൃഹാന്തരീക്ഷം സന്തോഷകരമാകും.

By admin