• Tue. Mar 25th, 2025

24×7 Live News

Apdin News

വാരഫലം: 2025 മാര്‍ച്ച് 24 മുതല്‍ 30 വരെ; ഈ നാളുകാര്‍ക്ക് കര്‍മരംഗം പുഷ്ടിപ്പെടും, ശത്രുക്കളില്‍നിന്ന് ദോഷം സംഭവിക്കും

Byadmin

Mar 23, 2025



മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൂര്‍വിക സ്വത്ത് ലഭിക്കും. മേലധികാരികള്‍ മാന്യമായും അനുകൂലമായും പെരുമാറുന്നതാണ്. എല്ലാ കാര്യങ്ങളിലും മൂല്യത്തിന് പ്രാധാന്യം നല്‍കും. വളര്‍ത്തുമൃഗങ്ങളെക്കൊണ്ട് ഗുണമുണ്ടാകും. ബിസിനസില്‍ നിന്നുള്ള ആദായത്തില്‍ വര്‍ധനവുമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഇന്റര്‍വ്യൂ കഴിഞ്ഞുനില്‍ക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. ബന്ധുബലം വര്‍ധിക്കും. ക്ഷേത്രങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഉദ്യോഗത്തില്‍ പ്രമോഷനുണ്ടാകും. ശത്രുക്കളില്‍നിന്ന് ദോഷം സംഭവിക്കും. കച്ചവട സ്ഥാപനങ്ങളില്‍ വില്‍പ്പന മന്ദീഭവിക്കും. ദൂരസ്ഥലത്തുള്ളവരുമായി സൗഹൃദം പങ്കുവയ്‌ക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ വിഷമിപ്പിക്കും. കര്‍മരംഗം പുരോഗമിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വക്കീലന്മാര്‍, അധ്യാപകര്‍, സാഹിത്യകാരന്മാര്‍ എന്നിവര്‍ക്ക് വളരെ അനുകൂല സമയമാണ്. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും. പലപ്രകാരത്തില്‍ സഹായങ്ങള്‍ വന്നുചേരും. ഒന്നിലധികം തുറകളില്‍നിന്ന് വരുമാനമുണ്ടാകും. വാഹനാപകടം വരാതെ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ഡോക്ടര്‍മാര്‍ക്കും കെമിസ്റ്റുകള്‍ക്കും ഈ അവസരം നല്ലതാണ്. കൃഷിയില്‍നിന്നും വാടകയിനത്തിലും കൂടുതല്‍ വരുമാനമുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനം ശക്തിപ്പെടും. വാഹനങ്ങള്‍ വാങ്ങിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ലോണുകളോ ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തില്‍ ലഭിക്കുന്നതാണ്. ഭാര്യയുടെ വക സ്വത്ത് അനുഭവയോഗ്യമാകും. ദൂരയാത്രകള്‍ നിരന്തരം നടത്തേണ്ടിവന്നേക്കും. അനാവശ്യ വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സ്വജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്. പുണ്യസ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കും. ഭൂമിയില്‍നിന്ന് ലാഭമുണ്ടാകും. ഗൃഹം മോടി പിടിപ്പിക്കും. വൈദ്യുതാഘാതമേല്‍ക്കാതെ ശ്രദ്ധിക്കുക. സ്ത്രീജനങ്ങളില്‍നിന്ന് സഹായവും മേലധികാരികളില്‍നിന്ന് സഹകരണവുമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വിശേഷ ആഭരണങ്ങളും വസ്ത്രാദികളും ലഭിക്കുന്നതാണ്. പ്രമേഹരോഗമുള്ളവര്‍ക്ക് അസുഖം വര്‍ധിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യത്തിന് താമസം നേരിടും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സഞ്ചാരക്ലേശങ്ങള്‍ ഉണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബത്തിലുണ്ടായിരുന്ന അലസമായ അന്തരീക്ഷം മാറുന്നതാണ്. പൂര്‍ത്തിയാക്കാതെ വിട്ടിരുന്ന കാര്യങ്ങള്‍ മുഴുമിപ്പിക്കാന്‍ കഴിയും. സംഗീതജ്ഞന്മാര്‍ സദസ്സില്‍ ശോഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. പലപ്രകാരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. പൗരുഷവും കാര്യശേഷിയും വര്‍ധിക്കും. കാര്‍ഷികാദായം ഉണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വീട് പണിയാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും. ജനമധ്യത്തില്‍ പ്രശസ്തി വര്‍ധിക്കും. ശത്രുക്കളുടെ നയം കണ്ടറിഞ്ഞ് അതേ നാണയത്തില്‍ തിരിച്ചുനല്‍കാന്‍ ശ്രമിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്. മത്‌സരപരീക്ഷകളില്‍ വിജയമുണ്ടാകും. പ്രവേശന പരീക്ഷകളില്‍ വിജയിക്കും. പൂര്‍ത്തീകരിക്കാനാവാതെ വിട്ട പ്രവര്‍ത്തനങ്ങള്‍ മുഴുമിപ്പിക്കാന്‍ സാധിക്കും. മുന്‍പുണ്ടായിരുന്ന കടം വീട്ടാന്‍ ശ്രമിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കര്‍മരംഗം പുഷ്ടിപ്പെടും. ജലവാഹനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. വിദേശത്തുള്ള വരില്‍നിന്ന് ധനസഹായം ലഭിക്കും. ഹൃദ്രോഗ സംബന്ധമായ അസുഖം വര്‍ധിക്കും. മനഃസുഖം കുറയും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലിയില്‍ മാറ്റം ലഭിക്കും. വിദ്യാഭ്യാസത്തില്‍ വിജയിക്കും.

By admin