മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രശസ്തിയും ധനവും വര്‍ധിക്കും. പൂട്ടിക്കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്‌നം ഒത്തുതീരും. അന്യദേശവാസികള്‍ സ്വദേശത്ത് എത്തിച്ചേരും. മന്ദഗതിയിലായ വ്യാപാരം മെല്ലെ പുരോഗതി കൈവരിക്കും. ദേഹാരിഷ്ടങ്ങള്‍ വന്നുചേരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദ്യാഭ്യാസത്തില്‍ വിജയിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശത്തുള്ളവരില്‍നിന്ന് ധനസഹായം ലഭിക്കും. ഹൃദ്രോഗം സംബന്ധമായി അസുഖം വര്‍ധിക്കും. മനസുഖം മാസാന്ത്യത്തില്‍ കുറയും. ജലവാഹനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സദാ ആലോചനയില്‍ മുഴുകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. പല കാര്യങ്ങളിലും ഇടപെടുക മൂലം സ്വന്തം കാര്യത്തിന് സമയം കിട്ടാതെ വരും. മനോഗതിയനുസരിച്ച് എടുക്കുന്ന തീരുമാനം പിന്നീട് പ്രയാസമുണ്ടാക്കിയേക്കും. ശത്രുശല്യം വര്‍ധിക്കും. ഔദ്യോഗിക രംഗത്ത് അധികാരികളില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഉദേ്യാഗത്തില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. ദേഹത്തിന് ചില അപകടങ്ങള്‍ വന്നേക്കും. എല്ലാ രംഗങ്ങളിലും കര്‍മശേഷി പ്രകടിപ്പിക്കും. പ്രേമസംബന്ധമായി ചില പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ വന്നുചേരും. അടുത്ത സുഹൃത്തുക്കളില്‍നിന്ന് ചതിയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായമുണ്ടാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. സ്വത്ത് സംബന്ധമായോ വഴി സംബന്ധമായോ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സഞ്ചാരക്ലേശങ്ങളും വാഹനാപകടങ്ങളും ഉണ്ടായേക്കും. വിശേഷ ആഭരണങ്ങളും വസ്ത്രാദികളും ലഭിക്കുന്നതാണ്. പ്രമേഹരോഗമുള്ളവര്‍ക്ക് അസുഖം വര്‍ധിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യത്തിന് താമസം നേരിടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ആരോഗ്യനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. സഹോദരിയുടെ വിവാഹനിശ്ചയം നടക്കും. ജുവലറി വ്യവസായം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സുഹൃത്തുക്കളില്‍നിന്ന് സഹകരണമുണ്ടാകും. പുതിയ വീടും വാഹനവും അധീനതയില്‍ വന്നുചേരും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വിപണനരംഗത്ത് വന്‍വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയമുണ്ടാകും. കോടതി കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കാര്യവിജയങ്ങള്‍ ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വന്നുചേരും. യശസ്സ്, ധനം എന്നിവയുണ്ടെങ്കിലും മനഃസുഖം കുറഞ്ഞുതന്നെയിരിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരും. വീടുവീട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. ഉദരരോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് വരുമാനമുണ്ടാകും. അകാരണമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. മനസ്സിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ കേട്ട് മനസ്സ് വേദനിക്കും. ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് സഹകരണം കുറയും. വാക്കുപാലിക്കാന്‍ കഴിയാതെ വിഷമിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മത്‌സരപരീക്ഷകളില്‍ വിജയമുണ്ടാകും. ഗൃഹം മോടിപിടിപ്പിക്കും. ഗതാഗത നിയമം ലംഘിച്ചതിനാല്‍ വന്‍ പിഴ അടയ്‌ക്കേണ്ടിവരും. ചെലവ് കൂടുന്നതിനാല്‍ കടം വാങ്ങേണ്ടിവരും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലിയില്‍ മാറ്റം ലഭിക്കും. സ്വജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പല കാര്യങ്ങളിലും നേട്ടമുണ്ടാവുമെങ്കിലും മനസ്സ് അസ്വസ്ഥമായിരിക്കും. സ്വപ്രയത്‌നത്താലുണ്ടാക്കിയ പ്രശസ്തിയും പദവിയും കണ്ട് അന്യന്മാര്‍ അസൂയപ്പെടും. ജോലിസ്ഥലത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടും. സന്താനമില്ലാതെ ക്ലേശിക്കുന്നവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും.