
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. പണച്ചെലവ് അനിയന്ത്രിതമാകും. കര്‍മ്മരംഗത്ത് ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയോ, പുതിയ ജോലികള്‍ ഏറ്റെടുക്കേണ്ടിവരികയോ ചെയ്യും. വിനോദയാത്രകള്‍ക്കോ തീര്‍ത്ഥയാത്രകള്‍ക്കോ വേണ്ടിയുള്ള ശ്രമം വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഭൂമി, വാടകയിനം എന്നിവയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വ്യവസായപരമായ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യുവാക്കളുടെ വിവാഹക്കാര്യം തീരുമാനമാകും. വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ അലസത അനുഭവപ്പെടും. പാ
ര്‍ട്ണര്‍ഷിപ്പ് വ്യവസായങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പൊതുപ്രവര്‍ത്തകര്‍ക്ക് ജനസ്വാധീനം വര്‍ധിക്കും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവത്തില്‍ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ അംഗീകാരം ലഭിക്കും. യാത്രയില്‍ വിചാരിച്ച ഗുണം ലഭിക്കുകയില്ല. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവിജയമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ വന്നുചേരും. പദവിയും അന്തസ്സും ഉയരും. ക്ഷേത്രസംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശസ്തിപത്രങ്ങളോ കിട്ടാനിടയുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭൂമി, വീട്, വാഹനം എന്നിവ കൈവശം വന്നുചേരും. വീട്ടില്‍ മുതിര്‍ന്നവരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഗവണ്‍മെന്റ് തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പട്ടാളം, പോലീസ് എന്നീ മേഖലകളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വസ്തുസംബന്ധമായ പഴയ കേസുകളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ചില പ്രവര്‍ത്തന വൈകല്യങ്ങള്‍ വന്നുപെട്ടാലും പണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയില്ല.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിവാഹാലോചനകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമാണ്. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാകും. കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും. പുതിയ സംരംഭങ്ങള്‍ക്കുള്ള പരിശ്രമം വിജയിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ചില പ്രധാന രേഖകളിലും മറ്റു ഒപ്പുവയ്‌ക്കേണ്ടതായിവരും. അവനവന്റെ പ്രവര്‍ത്തനങ്ങള്‍ അവനവനുതന്നെ ദോഷകരമായി ബാധിക്കും. വസ്ത്രങ്ങളും ആഡംബര വസ്തുക്കളും സമ്മാനങ്ങളായി കിട്ടിയെന്ന് വരും. സ്വന്തമായി വാഹനം വാങ്ങുവാനിടയുണ്ട്. ജോലിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. ദാമ്പത്യസുഖകുറവ് അനുഭവപ്പെടും. പൂര്‍വ്വിക സ്വത്ത് എപ്രകാരം തനിക്ക് പ്രയോജനകരമാകുമെന്ന് ചിന്തിച്ച് തുടങ്ങും. മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനം ശത്രുവര്‍ധനവിന് കാരണമായേക്കും. പല സ്വപ്‌നപദ്ധതികളും നടപ്പാക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. പലതരം ദുഷ്ടവിചാരങ്ങളും മനസ്സില്‍ കടന്നുകൂടിയെന്ന് വരും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയമുണ്ടാകും. ഫിനാന്‍സ് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.ഭാര്യ മുഖേന സാമ്പത്തികലബ്ധിയുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയന്വേഷിച്ച് പു
തിയ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കും. ഉന്നതസ്ഥാനത്ത് നി
ല്‍ക്കുന്നവരുമായി ബന്ധപ്പെടാനവസരമുണ്ടാകും. ഭൂമി സംബന്ധിച്ച് ചില്ലറ നിയമപ്രശ്‌നങ്ങള്‍ വന്നുചേരും. ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പ് ഒഴിവാക്കേണ്ടിവരും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഓഹരിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. സ്വയം ആര്‍ജിച്ച പണം തികച്ചും ഗൗരവം കണക്കിലെടുക്കാതെ ചെലവഴിക്കും. സ്വത്ത് ഭാഗിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. പലപ്പോഴും അകാരണമായി ദേഷ്യപ്പെടാന്‍ പ്രവണതയുണ്ടാകും. വീട് മോടിപിടിപ്പിക്കും.