
ന്യൂദല്‍ഹി : 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വാലന്‌റെയിന്‍സ് ഡേയില്‍ നോയിഡയില്‍ ദല്‍ഹി സ്വദേശികളായ സുമിത്തും രേഖയും ജീവനൊടുക്കിയത്. ആത്മഹത്യയിലേക്ക് സൂചന നല്‍കുന്ന വാട്ട്‌സ് ആപ്പ് സന്‌ദേശം പൊലീസിനു ലഭിച്ചു. വീട്ടുകാര്‍ രേഖയ്‌ക്ക് മറ്റൊരു വിവാഹം ആലോചിച്ചതാണ് ഇരുവരെയും ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്. നോയിഡയിലെ ദാദ്രി റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വെടിയേറ്റു മരിച്ച നിലയില്‍ സുമിത്തിനെയും (32) രേഖയെയും (26)കണ്ടെത്തിയത്. ഇരുവരുടെയും തലയിലാണ് വെടിയേറ്റിരുന്നത്. കാര്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രേഖയെ വെടിവച്ചുകൊന്നശേഷം സുമിത്ത് ജീവനൊടുക്കുകയായിരുന്നു.
സുമിത് ഡല്‍ഹിയിലെ ത്രിലോക്പുരി സ്വദേശിയും രേഖ നോയിഡയിലെ സലാര്‍പൂര്‍ സ്വദേശിയുമാണ്. 15 വര്‍ഷമായി ഇരുവരും പ്രണയബന്ധത്തിലായിരുന്നു. വിവാഹശേഷം ഒന്നിച്ചുകഴിയാനായി സുമിത് അടുത്തിടെ ഒരു പുതിയ ഫ്‌ളാറ്റ് വാങ്ങിയിരുന്നു. എന്നാല്‍ വ്യത്യസ്ത ജാതിക്കാരായതിനാല്‍ രേഖയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു.
സുമിത് രേഖയ്‌ക്ക് അയച്ച അവസാന വാട്ട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്.