വാളയാറില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കര്‍ഷകന് പരിക്കേറ്റു. വാളയാര്‍ സ്വദേശിയായ വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പരിക്കേറ്റ വിജയനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷിസ്ഥലത്തേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയതായിരുന്നു വിജയന്‍. എന്നാല്‍ കാട്ടാന ഇയാള്‍ക്കു നേരെ തിരിയുകയായിരുന്നു. പെട്ടെന്ന് കാട്ടാന വിജയനെ തിരികെ ഓടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് വിജയനെ ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം ഇയാളുടെ പരിക്ക് ഗുരുതരമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാട്ടാന സ്ഥിരം എത്താറുള്ള സ്ഥലം കൂടിയാണ് ഇവിടെയെന്ന് നാട്ടുകര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്തേക്ക് കാട്ടാനകള്‍ കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നതായും പറയുന്നു.