• Thu. Feb 12th, 2026

24×7 Live News

Apdin News

വാസ്തവത്തില്‍ ട്രംപുമായുള്ള വ്യാപാരക്കരാറില്‍ വസ്ത്രനിര്‍മ്മാണ രംഗത്ത് ഇന്ത്യയേക്കാള്‍ മെച്ചം ബംഗ്ലാദേശിനാണെന്ന വാദം തെറ്റാണ്

Byadmin

Feb 12, 2026



ന്യൂദല്‍ഹി:ട്രംപുമായുള്ള വ്യാപാരക്കരാറില്‍ ഇന്ത്യയേക്കാള്‍ മെച്ചം ബംഗ്ലാദേശിലെ ടെക്സ്റ്റൈല്‍ കമ്പനികള്‍ക്ക് കിട്ടിയെന്നും അവര്‍ക്ക് അമേരിക്ക ചുമത്തുന്നത് സീറോ താരിഫാണെന്നും കൊണ്ടുപിടിച്ച പ്രചാരണം നടക്കുകയാണ്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള പരുത്തി (കോട്ടണ്‍) വാങ്ങി ഉണ്ടാക്കുന്ന വസ്ത്രങ്ങല്‍ക്ക് മാത്രമാണ് ഈ സീറോ താരിഫ്.

ഇത് പക്ഷെ കൂടുതല്‍ പാരയാവുക ബംഗ്ലാദേശിനാണെന്ന് അറിയണമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയണം. ബംഗ്ലാദേശ് പരമ്പരാഗതമായി കോട്ടണ്‍ വാങ്ങുന്നത് ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ആണ്. ഈ കോട്ടണ്‍ വിലക്കുറവാണ്. ഇന്ത്യയുടെ കോട്ടണേക്കാള്‍ 20 ശതമാനം വിലക്കൂടുതലാണ് യുഎസ് ‍കോട്ടണ്. ഗുണനിലവാരമാകട്ടെ കുറവുമാണ്.

ഇത്രയ്‌ക്കധികം വിലകൊടുത്ത് അമേരിക്കന്‍ കോട്ടണ്‍ വാങ്ങി അതുകൊണ്ട് വസ്തങ്ങള്‍ നിര്‍മ്മിച്ചാല്‍ അതിന് ഗുണനിലവാരം കുറവായിരിക്കും. ഇത്തരം വസ്ത്രങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ വിഷമമായിരിക്കും.

അതിനാല്‍ ഇന്ത്യയിലെ വസ്ത്രമേഖലയ്‌ക്ക് തിരിച്ചടിയാണ് യുഎസ്-ബംഗ്ലാദേശ് വ്യാപാരക്കരാര്‍ എന്നത് വാസ്തവമല്ല.

By admin