• Sat. Dec 13th, 2025

24×7 Live News

Apdin News

വാസ്തുദോഷം എങ്ങനെ മനസ്സിലാക്കാം?

Byadmin

Dec 13, 2025



വാസ്തു ദോഷമുള്ള ഭൂമിയിൽ വീടുപണിതു താമസിക്കാൻ തുടങ്ങിക്കഴിയുമ്പോഴായിരിക്കും രോഗങ്ങളായിട്ടും അപകടങ്ങളായിട്ടും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ആഗ്രഹത്തിനനുസരിച്ചുള്ള വീടുപണിതു സാമ്പത്തികമായി ഞെരുക്കത്തിലായിരിക്കും മിക്കവരും. ലക്ഷങ്ങൾ മുടക്കിവീട് പണിതിട്ടും മനസമാധാനത്തോടെ താമസിക്കാൻ കഴിയാതെ വരികയും കൂടെ കടബാധ്യത കൂടെ ആവുമ്പോൾ ജീവിതത്തിന്റെ താളം തെറ്റും.

ഭൂമിക്ക് വാസ്തു ദോഷമുണ്ടോ എന്ന് മനസ്സിലാക്കുകയാണ് ആദ്യപടി. അതിനായി പണ്ടുള്ളവർ ഒരു എളുപ്പമാർഗം അവലംബിച്ചിരുന്നു.

വീടുപണിയാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ കിഴക്കേ അതിരിനോട് ചേർന്ന് ദീർഘ ചതുരാകൃതിയിൽ മണ്ണ് കിളച്ചിടുക. പൗർണമി (വെളുത്തവാവ് ) ദിനത്തിൽ നവധാന്യങ്ങൾ ഇതിൽ പാകുക. ഏകദേശം ആറ് മണിക്കൂർ കുതിർന്ന നവധാന്യമാണ്‌ പാകേണ്ടത്‌. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ധാന്യങ്ങൾ കിളിർത്തില്ല എങ്കിൽ ദോഷമുള്ള ഭൂമിയാണെന്ന് അനുമാനിക്കാം. തുടർന്ന് ദോഷപരിഹാരത്തിനായി ഉത്തമനായ ഒരു വാസ്തുവിദഗ്ധന്റെ സഹായം തേടാം.

ദോഷമില്ലാത്ത പുരയിടത്തിൽ നവധാന്യങ്ങൾ യഥേഷ്ടം കിളിർക്കുകയും കിളിർത്ത ധാന്യങ്ങൾ ഒരാഴ്ചക്ക് ശേഷം പശുവിനോ മറ്റോ കൊടുക്കുകയോ വേണം. വാസ്തു ദോഷം മാറാൻ വീടുപണി കഴിഞ്ഞും നവധാന്യങ്ങൾ പാക്കി കിളിർപ്പിക്കുന്നത് നന്ന്. നവധാന്യങ്ങൾ ഓരോന്നും നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. അതിനാൽ പാകാനെടുക്കുന്ന നവധാന്യത്തിലെ ഓരോ ധാന്യത്തിന്റെയും അളവ് ഒരുപോലെ ആയിരിക്കണം .നവഗ്രഹത്തിലെ ഓരോ ഗ്രഹത്തിനും തുല്യ പ്രാധാന്യം നൽകുന്നുവെന്നാണ് സങ്കൽപ്പം.

 

ഗോതമ്പ്-സൂര്യൻ

നെല്ല്-ചന്ദ്രൻ

തുവര-ചൊവ്വ

പയർ-ബുധൻ

കടല-വ്യാഴം

അമര-ശുക്രൻ

എള്ള്-ശനി

ഉഴുന്ന്-രാഹു

മുതിര-കേതു

പുരയിടത്തിൽ ഇടയ്‌ക്കിടെ ചാണകം കലക്കി തളിക്കുന്നതും കല്ലുപ്പ് വിതറുന്നതും വാസ്തുദോഷ പരിഹാരമാണ്.

By admin