
ഇടുക്കി: വണ്ടിപ്പെരിയാറില്‍നിന്നും ചെന്നൈയിലേക്കുള്ള യാത്രമധ്യേ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. വാളാര്‍ഡി എസ്റ്റേറ്റിലെ താമസക്കാരായ രാജ-രജനി ദമ്പതികളുടെ മകള്‍ ജെസ്ന രാജന്‍ (9)ആണ് മരിച്ചത്.
വാളാര്‍ഡിയില്‍ നിന്നും ചെന്നൈ മേല്‍ മരവത്തൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥാടനത്തിന് പോകവെ ആണ് അപകടം. തമിഴ്‌നാട് ട്രിച്ചിക്ക് സമീപം സാധനങ്ങള്‍ വാങ്ങുന്നതിന് തീര്‍ഥാടകരുടെ വാഹനം നിര്‍ത്തിയപ്പോള്‍ റോഡ് മുറിച്ചു കടന്ന ജെസ്‌നയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
വിദ്യാര്‍ഥിനി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
രണ്ട് ബസിലാണ് തീര്‍ഥാടകര്‍ മേല്‍ മരുവത്തൂരിലേക്ക് ബുധനാഴ്ച വൈകുന്നേരം വാളാര്‍ഡിയില്‍ നിന്നും പോയത്. അപകടത്തിന് പിന്നാലെ തീര്‍ഥാടനം പൂര്‍ത്തിയാകതെ ഇവര്‍ മടങ്ങി.