• Mon. Dec 22nd, 2025

24×7 Live News

Apdin News

വാഹനാപകടത്തിൽ എൻജിനിയറിങ് വിദ്യാർഥി മരിച്ചു

Byadmin

Dec 22, 2025



കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടറും തീർഥാടക ബസുമായി കൂട്ടിയിടിച്ച് എൻജിനിയറിങ് വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരിച്ചത്. എരുമേലി ചരളയിൽ വച്ച് ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം.

മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരനെ ബസിൽ കയറ്റി വിടാൻ ഇരുവരും സ്കൂട്ടറിൽ എരുമേലിക്ക് പോകവേയാണ്‌ അപകടം. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്‌കൂൾ അധ്യാപകൻ സാജു ആണ് ജെസ്വിന്റെ പിതാവ്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ വിദ്യാർഥിയാണ് ജെസ്വിൻ. മൃതദേഹം മേരി ക്യുൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

By admin