
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സേവാ പാക്ഷികത്തിന്റെ ആലപ്പുഴ ജില്ലാ ശില്പശാല ദീനദയാല്‍ ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു .രാജ്യം കണ്ട
ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്നും അസാധ്യമായതൊന്നും മോദി ഭരണത്തില്‍ ഇല്ലെന്നും ഇന്ത്യയെ ലോകത്തെ തന്നെ വന്‍ സാമ്പത്തിക ശക്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പുതു തലമുറയ്‌ക്ക് പ്രചോദനം നല്‍കി രാജ്യത്ത് വലിയ പരിവര്‍ത്തനം നടത്തിയ ലോകാരാധ്യനും കൂടിയായ മോദിയുടെ ജന്മദിനം സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ ചെയ്തുകൊണ്ട് ബിജെപി ആഘോഷിക്കുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ ബിജെപി ‘സേവ പാക്ഷികമായി സംഘടിപ്പിക്കും .സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയാണ് രണ്ടാഴ്ച നീളുന്ന പരിപാടി .
ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം സെപ്തംബര്‍ 25-നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടല്‍, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകള്‍, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ പി കെ ബിനോയ് അധ്യക്ഷത വഹിച്ചു .
ബിജെപി സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ ,ആലപ്പുഴ മേഖല പ്രസിഡന്റ് എന്‍ ഹരി,
ജില്ല ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍ , കൃഷ്ണകുമാര്‍ രാംദാസ് , അരുണ്‍ അനിരുദ്ധന്‍ ,ജില്ലാ നേതാക്കളായ ടി കെ അരവിന്ദാക്ഷന്‍,അനില്‍ വള്ളികുന്നം ,രാജേന്ദ്രന്‍ , അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു .