ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മരിച്ച 11 പേരുടെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് സഹായധനം പ്രഖ്യാപിച്ചത്.
ജൂണ്‍ നാലിന് ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരിക്കിലും പെട്ട് മരിച്ചത്. 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് ആര്‍സിബി സോഷ്യല്‍ പോസ്റ്റുമായി രംഗത്തെത്തിയിരുന്നത്. ആര്‍സിബി കെയര്‍ എന്ന പേരില്‍ ആരാധകര്‍ക്കായി വെല്‍ഫെയര്‍ കൂട്ടായ്മ രൂപീകരിക്കുകയും ആര്‍സിബി സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.