തിരുവനന്തപുരം:ഭാരതീയവിചാരകേന്ദ്രത്തില്‍ വിദ്യാരംഭത്തിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഗുരുനാഥരായി കേരള സര്‍ക്കാര്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ന്യൂറോളജിസ്റ്റും, ശ്രീ ചിത്ര തിരുന്നാള്‍ മെഡിക്കല്‍ സെന്റര്‍ സ്‌ട്രോക്ക് വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. ഷൈലജ പി.എന്‍, വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, കുസാറ്റ് മാനേജ്‌മെന്റ് വിഭാഗം മുന്‍ പ്രൊഫസറും, വിചാരകേന്ദ്രം അധ്യക്ഷനുമായ ഡോ. സി.വി. ജയമണി തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കും.
ഒക്ടോബന്‍ 2 വിജയദശമി ദിനത്തില്‍ രാവിലെ 8:30 മുതല്‍ 10:00 വരെയാണ് ചടങ്ങ്.
വേദി: സംസ്‌കൃതി ഭവന്‍, ജി.പി.ഒ ലെയ്ന്‍ സ്റ്റാച്യു, തിരുവനന്തപുരം
രജിസ്‌ട്രേഷനായി വിളിക്കൂ : 98952 01496. 85473 47412