ചെന്നൈ: നടന്‍ വിജയിനേക്കാള്‍ പത്തിരട്ടി സ്വത്തുള്ള ലിമാ റോസ് ആണ് ഇക്കുറി തമിഴ്നാട് നിയമസഭയിലെ ഏറ്റവും ധനികയായ എംഎല്‍എ. എഐഎഡിഎംകെയുടെ എംഎല്‍എ ആണിവര്‍.
തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ലീമ റോസ് ആരാണെന്നോ? ഇവരുടെ മുഴുവന്‍ പേരറിഞ്ഞാല്‍ നിങ്ങള്‍ക്കും ഒരു പക്ഷേ ആളെ അറിയാന്‍പറ്റും. ലീമ റോസ് മാര്‍ ട്ടിനെന്നാണ് മുഴുവന്‍ പേര്. ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയാണ് ലീമ റോസ്.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ 5,863 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ട്ടിന്റെ സ്വത്തുവിവരം കൂടി ഉള്‍പ്പെടുത്തിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്