• Tue. Jan 21st, 2025

24×7 Live News

Apdin News

വിജയിയെ ഇന്ത്യ സഖ്യത്തിലേക്ക് നയിച്ച കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

Byadmin

Jan 20, 2025


ന്യൂദെൽഹി:തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സെൽവ പെരുന്തഗൈയുടെ നടപടിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്നാട്ടിൽ തകർച്ചയുടെ വക്കിലുള്ള പാർട്ടികൾ അദ്ദേഹത്തിൻറെ വിജയിയുടെ സഹായം തേടുകയാണെന്ന് ചൂണ്ടിക്കാട്ടിയ അണ്ണാമലൈ കോൺഗ്രസ് വിജയിയെ ആശ്രയിക്കുന്നതിന് പകരം ആത്മവിശ്വാസത്തിന്റെ 10% എങ്കിലും രാഹുൽ ഗാന്ധിക്ക് നൽകണമെന്ന് ഞാൻ സെൽവ പെരുന്തഗൈയോട് അഭ്യർത്ഥിക്കുകയാണ്.

കഴിഞ്ഞദിവസം വിജയ് നടത്തിയ ഒരു പ്രസംഗത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ കുറിച്ച് സംസാരിച്ചതായും അത്തരം ശക്തികളെ ഇല്ലാതാക്കാൻ വിജയ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ഇന്ത്യാസഖ്യത്തിൽ ചേരുകയാണ് വേണ്ടതെന്നും തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനും രാജ്യത്തിനും ഇത് ഗുണം ചെയ്യുമെന്ന് ഒരു ഇന്ത്യൻ പൗരന്റെ എളിയ നിർദ്ദേശമായി ഞാൻ പറയുകയാണ്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ വിജയിയോട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പരിഹസിച്ചത്. തമിഴ്നാട്ടിൽ കോൺഗ്രസ് തകർച്ചയുടെ വക്കിൽ നിൽക്കുമ്പോൾ ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽ വിശ്വാസം അർപ്പിക്കാൻ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് തയ്യാറാകാത്തതിനെയാണ് അണ്ണാമലൈ പരിഹസിച്ചത്.



By admin