ന്യൂഡല്‍ഹി: വിവാഹത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ദളപതി വിജയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടി തൃഷ കൃഷ്ണന്‍
വ്യക്തമാക്കി. ‘എനിക്ക് വിവാഹത്തില്‍ വിശ്വാസമില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല,’ ഒരു മാധ്യമത്തോട് അവര്‍ പറഞ്ഞു.
തൃഷ കൃഷ്ണനും ദളപതി വിജയും തമ്മില്‍ പ്രണയത്തിലാണെന്ന് കുറച്ചു കാലമായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എങ്കിലും അവരുടെ ഒരുമിച്ചുള്ള പൊതുപരിപാടികള്‍ ചര്‍ച്ചാവിഷയമാണ്. 2004 ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലാണ് തൃഷയും വിജയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് .