• Sat. Jan 25th, 2025

24×7 Live News

Apdin News

വിജയ് സായി റെഡ്ഡി എംപി രാഷ്‌ട്രീയം വിടുന്നു

Byadmin

Jan 25, 2025



ന്യൂദെൽഹി:രാജ്യസഭാ എംപി വിജയ് സായി റെഡി രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചു. തികച്ചും വ്യക്തിപരവും മറ്റ് യാതൊരു സമർദ്ദമോ സ്വാധീനമോ ഇല്ലാതെയാണ് താൻ രാഷ്‌ട്രീയം വിടുന്നതെന്നും വൈഎസ്ആർസപി നേതാവ് വിജയ് പറഞ്ഞു. രാഷ്‌ട്രീയത്തിൽ നിന്നും വിരമിക്കുന്ന താൻ ഇനി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൽ റെഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ ഫ്ലോർ ലീഡറായ വിജയ് സായി ശനിയാഴ്ച രാജി സമർപ്പിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മൂന്നു തലമുറകൾക്ക് പിന്തുണ നൽകിയ വൈഎസ് ആർ കുടുംബത്തോട് ഞാനെന്നും കടപ്പെട്ടിരിക്കുന്നു. വിജയ് സായ് റെസ്സി പറഞ്ഞു. തനിക്ക് രണ്ട് തവണ രാജ്യസഭാംഗമായി പ്രവർത്തിക്കാൻ അവസരം നൽകിയ വൈഎസ് ജഗൻമോഹൻ റെഡിയോടും അവരുടെ അമ്മ ഭരതമ്മയോടും ഞാൻ എപ്പോഴും നന്ദിയുള്ളവൻ ആയിരിക്കും വിജയ് എക്സ്പ്ലറൂമിൽ കുറിച്ചു. രാജ്യസഭയിൽ തനിക്ക് എല്ലാവിധ

പിന്തുണയും നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

By admin