കോഴിക്കോട്: വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സരോവരം പാര്‍ക്കിന് സമീപം കണ്ടെത്തി. അഞ്ചാം ദിവസം നടത്തിയ തിരച്ചിലില്‍ കല്ലുകള്‍ ഉപയോഗിച്ച് കുഴിച്ചുമൂടിയ നിലയിലായിരുന്നു അവശിഷ്ടങ്ങള്‍. കേസില്‍ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കള്‍ നിഖില്‍, ദീപേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
2019 മാര്‍ച്ചിലാണ് വിജില്‍ കാണാതായത്. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടെ അന്വേഷണം വഴിത്തിരിവെടുത്തു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം സരോവരം പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളും കഡാവര്‍ നായകളും കൊച്ചിയില്‍ നിന്ന് എത്തിയിരുന്നു.
പോലീസിന് ലഭിച്ച വിവരങ്ങള്‍ പ്രകാരം, മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖില്‍ (എരഞ്ഞിപ്പാലം) ദീപേഷ് (വേങ്ങേരി) എന്നിവരാണ് ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഒത്തു ചേര്‍ന്നത്. അമിത ലഹരി മരുന്ന് കഴിച്ചതിനാല്‍ വിജില്‍ ബോധരഹിതനായി മരിച്ചതായി അവര്‍ മൊഴി നല്‍കി. ഭയം മൂലം അവശിഷ്ടങ്ങള്‍ ചതുപ്പില്‍ കുഴിച്ചുമൂടി രക്ഷപെട്ടതായും പ്രതികള്‍ പറയുന്നു.