• Tue. Sep 9th, 2025

24×7 Live News

Apdin News

വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം കെ.ജി. രഘുനാഥിന്

Byadmin

Sep 9, 2025



 

തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ പുരസ്‌കാരം ഈ വർഷം നോവലിസ്റ്റ് കെ.ജി. രഘുനാഥിന്. വിദ്യാധിരാജ ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് കെ.ജി. രഘുനാഥാണ്. ഇതാണ് ശ്രീ വിദ്യാധിരാജ സാഹിത്യ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹതനാക്കിയത്.

ചട്ടമ്പിസ്വാമികളുടെ 172 -ാം ജയന്തിയോടനുബന്ധിച്ച്, സെപ്തംബർ 11ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ അറിയിച്ചു.

By admin