കാസര്‍ഗോഡ് : എല്‍.പി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ കുറിച്ചുള്ള ചോദ്യം വന്നതില്‍ കടുത്ത അസഹിഷ്ണുതയുമായി ഡി വൈ എഫ് ഐ, എം എസ് എഫ് തുടങ്ങിയ സംഘടനകള്‍. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളില്‍ നല്‍കിയ ചോദ്യാവലിയിലാണ് വീര്‍ സവര്‍ക്കറെ കുറിച്ചുളള ചോദ്യം ഉള്‍പ്പെടുന്നത്.
സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി. കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ എല്‍.പി തലത്തില്‍ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയിലാണ് സവര്‍ക്കറെ പരാമര്‍ശിക്കുന്നത്.
ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്നതാണ് ചോദ്യം. വി ഡി സവര്‍ക്കര്‍ എന്നും ഉത്തരമായി നല്‍കി.
ചരിത്രം വളച്ചൊടിച്ചു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഉള്ള ശ്രമം ആണെന്നാണ് വിഷയങ്ങള്‍ വളച്ചൊടിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ചിട്ടുളള ഡി വൈ എഫ് ഐയുടെ വാദം. നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സംഘടനയുടെ മുന്നറിയിപ്പുണ്ട്.സംഘപരിവാറിന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിത്തമുണ്ടാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
സംഭവത്തില്‍ എം എസ് എഫ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും ഡി ഡി ഇ ക്കും പരാതി നല്‍കി. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. എഇഒമാരോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.