
കോഴിക്കോട്: പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനിയെ ബസ് സ്റ്റോപ്പിലേക്ക് പോകവെ ട്യൂഷന്‍ സെന്ററില്‍ ഇറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ഒന്‍പത് വര്‍ഷം കഠിന തടവ്. കോഴിക്കോട് പേരാമ്പ്ര തണ്ടോപാറ സ്വദേശി സായൂജിനെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2024 ലായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ കയറിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.