• Fri. Nov 7th, 2025

24×7 Live News

Apdin News

വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Byadmin

Nov 7, 2025



കോഴിക്കോട്: ഇന്റേണല്‍ മാര്‍ക്ക് വച്ച് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍.

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയിലെ ടീച്ചിംഗ് അസിസ്റ്റന്റ് പാലക്കാട് സ്വദേശി വിഷ്ണു (32) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുത്ത ശേഷം പൊലീസ്, കളന്‍തോട് വച്ചാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്.കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്സിലും കോഴിക്കോട് പൊറ്റമ്മലിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു.

By admin