കണ്ണൂരില്‍ ക്ലാസ് റൂമില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദ്ദനം. വിദ്യാര്‍ഥിയെ സഹപാഠി ക്രൂരമായി മര്‍ദ്ദിക്കുകയും എടുത്തെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.
സഹപാഠി വിദ്യാര്‍ഥിയെ നിലത്തിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മറ്റു കുട്ടികള്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ക്രൂരമര്‍ദനം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.