• Mon. Mar 23rd, 2026

24×7 Live News

Apdin News

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Byadmin

Mar 23, 2026


കുന്നംകുളം: വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോണിൽ കണ്ടെത്തിയെന്ന് പരാതി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടിൽ 48 കാരനായ സജു വർഗീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ ഫോട്ടോ ഗാലറി പരിശോധിച്ച വിദ്യാർഥികൾ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെന്നാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

 



By admin