
നെടുമ്പാശേരി : മൂന്നര ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പോലീസ് പിടിയിൽ. ചെങ്ങമനാട് പെരിക്കാട്ടിൽ അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് ആദികാട്ടുകുളങ്ങര കതിരേത്ത് ഷെൽജിക് (28), തൃക്കാക്കര രായമരയ്‌ക്കാർ റിഷാദ് (26), കോഴിക്കോട് ഫാറോഖ്, മടനയിൽ റിൻസി മുംതാസ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.
കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. എയർപോർട്ട് ഭാഗങ്ങളിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ നേരത്തെയും കേസുകളിൽ പ്രതിയാണ്. യുവതി റിമാൻ്റ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഡാൻസാഫ് ടീമിനെക്കൂടാതെ നർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ് കുമാർ നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐമാരായ എൻ.ജയപ്രകാശ്, ഹമീദ്, എ സി ബിജു, എ.എസ്.ഐമാരായ എം.വി ബിനു, പി.എൻ നൈജു,സി.പി.ഒ ഹസൻ കെ.കരീം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.