മലപ്പുറം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി ‘സർഗ വസന്ത കലാലയം,
സമരോൽസുക വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ അഞ്ചു നാൾ പിന്നിട്ടു. ഒക്ടോബർ 7 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്.
വേങ്ങര മലബാർ കോളേജിൽ 5-ാം ദിവസം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പി.പി.ടി.എം കോളേജ് ചേറൂരിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി എ ജവാദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രേസ് വാലി കോളേജ് മരവട്ടത്ത് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ ഫാറൂഖ് കോളേജിൽ നടന്ന സമാപനം ടെക്ഫെഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ ഉദ്ഘാടനം നിർവഹിച്ചു.
ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപ്പറമ്പ്, കോഡിനേറ്റർമാരായ സിപി ഹാരിസ്, കെഎം ഇസ്മായിൽ, ഷഹാന ശർത്തു,ജാഥ അംഗങ്ങളായ മബ്‌റൂക്ക് കോട്ടക്കൽ, കെപി സക്കീർ, അർഷദ് ഫാസിൽ, അഡ്വ ഒപി റൗഫ്, അജ്മൽ മേലേതിൽ, നിഹ പൊന്മുണ്ടം, ഷഹാന കൊളത്തൂർ എന്നിവർ നേതൃത്വം കൊടുത്തു. വിവിധ കേന്ദ്രങ്ങളിലായി പുള്ളാട്ട് ഷംസു, മുജീബ് പൂക്കുത്ത്, അമീർ ഊരകം എന്നിവർ സംസാരിച്ചു.
ഇടതുപക്ഷ സർക്കാറിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐയുടെ അക്രമം ഫാസിസ്റ്റ് നടപടികൾക്കുമെതിരെയും ശക്തമായ താക്കീത് നൽകിയാണ് ക്യാമ്പസ് കാരവൻ ഓരോ ക്യാമ്പസിലും പര്യടനം നടത്തുന്നത്.