• Fri. Mar 21st, 2025 9:57:47 AM

24×7 Live News

Apdin News

വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ എം ജെ ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സിപിഎം – Chandrika Daily

Byadmin

Mar 20, 2025


ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് ധൃതിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആശമാരുടെ നിരാഹര സമരത്തിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു. ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത് അതുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആശാ വര്‍ക്കര്‍മാരോടുള്ള നിരന്തരമായ ഈ അവഗണനയിലൂടെ മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടിയെന്നും കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണെന്നും അവരുടേത് അതിജീവന പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

പഞ്ചാരവാക്കുകള്‍ കൊണ്ട് ആശമാരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് മുഖ്യമന്ത്രി നവകേരളം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്കുപ്പുറത്തെന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

 

 



By admin