• Sun. Jan 19th, 2025

24×7 Live News

Apdin News

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ്; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

Byadmin

Jan 18, 2025


കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ മാസം 25 ന് പരിഗണിക്കും.

അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞു.കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഈ മാസം 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.

വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.



By admin