• Thu. Dec 19th, 2024

24×7 Live News

Apdin News

വിഭ്രാമകമായൊരു പ്രണയകഥ പറയുന്ന ഗീത നെൻമിനിയുടെ നോവല്‍

Byadmin

Dec 19, 2024


തിരുവനന്തപുരം: വിഭ്രാമകമായൊരു പ്രണയകഥയുടെ ഗതിവിഗതികളാണ് ഗീത നെന്മിനി തന്റെ കന്നിനോവലായ ‘പരിണതി’യില്‍ പറയുന്നത്. സമീപകാലത്തു ജീവിച്ചിരുന്ന ഹർഷന്റെയും മുഗൾ ഭരണകാലത്ത് ജീവിച്ചിരുന്ന ബാലഭദ്രയുടെയും സ്വപ്നത്തിനും യാഥാർത്ഥത്തിനുമിടയിൽ വിരിയുന്ന പ്രണയകഥയാണ് ‘ പരിണതി’ എന്ന നോവല്‍ പറയുന്നത്.

മുഗൾ പടയോട്ടത്തിന്റെയും രാജപുത്താനയുടെ ചെറുത്തുനില്പിന്റെയും ഭൂതകാലങ്ങളിലേക്ക് കഥ നീളുന്നു. ആ കാലഘട്ടത്തെ തികഞ്ഞ കൈയൊതുക്കത്തോടെ കോറിയിടുന്നു മുംബൈ മലയാളിയായ ഗീത നെന്മിനി. ഉദ്വേഗം ചോർന്നുപോകാതെ കഥഗതിയെ മുന്നോട്ടുനയിക്കുന്നതിലും മികച്ച രചനാവൈഭവം പുലര്‍ത്തുന്നതിലും എഴുത്തുകാരി പ്രത്യേകം ശ്രദ്ധിക്കുന്നു.

ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വച്ചാണ് നവമ്പറില്‍ പുസ്തകം പ്രകാശനം ചെയ്തത്. സുഭാഷ്ചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

ഗീതയുടെ ഭർത്താവ് ശ്രീകുമാറാണ് പുസ്തകം ഏറ്റുവാങ്ങിയത്. അനിൽകുമാർ മൈനാഗപ്പള്ളി, ഗീതാ മോഹൻ, അജിത് തോപ്പിൽ, ജയശ്രീ അശോക് എന്നിവർ ആശംസകൾ നേർന്നു.



By admin