ശ്രീനഗറില്‍ നിന്ന് ഇതുവരെ വിമാനം ലഭിച്ചിക്കാത്തതിനാല്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാണെന്ന് കശ്മീരിലുള്ള ടി.സിദ്ദിഖ് എം.എല്‍.എ. നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവിടെയുള്ള വിനോദസഞ്ചാരികള്‍ പരിഭ്രാന്തിയിലാണെന്നും ടി.സിദ്ദീഖ് പറഞ്ഞു. എന്നാല്‍, നാട്ടുകാര്‍ക്ക് കാര്യമായ ആശങ്കയില്ല. മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ചര്‍ച്ചകള്‍ നടത്തി. നോര്‍ക്കയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെയുള്ള വിമാനത്തില്‍ സീറ്റ് ലഭിച്ചിട്ടില്ല. വിമാന സര്‍വീസ് കുറവാണ് എന്നതാണ് പ്രശ്‌നം. അടുത്ത ദിവസം തന്നെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. നിയമസഭ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്, തിരൂരങ്ങാട് എം.എല്‍.എ കെ.പി.എ മജീദ്, നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍, കൊല്ലം എം.എല്‍.എ മുകേഷ് എന്നിവര്‍ കശ്മീരിലെത്തിയത്.