
ഹനോയ് : വിയറ്റ്‌നാമില്‍ മണിക്കൂറില്‍ 149 കിലോമീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ അഞ്ച് പേര്‍ കൂടി മരിച്ചു.ഇതോടെ മരിച്ചവരുടെ എണ്ണം 188 ആയി. മധ്യ ഫിലിപ്പീന്‍സില്‍ കല്‍മേഗി റെക്കോര്‍ഡ് മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. കാറുകളും ട്രക്കുകളും ഷിപ്പിംഗ് കണ്ടെയ്‌നറുകളും ഒഴുകിപ്പോയി.
വിയറ്റ്‌നാം അധികൃതര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
ഏകദേശം 3,000 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 11 ബോട്ടുകളും കപ്പലുകളും മുങ്ങി. ഗിയ ലായിലെ നോന്‍ ഹായ് മത്സ്യബന്ധന ഗ്രാമത്തിലൂടെയാണ് കല്‍മേഗി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്.
ഭൂമിയിലെ ഏറ്റവും സജീവമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പ്രദേശങ്ങളിലൊന്നാണ് വിയറ്റ്‌നാം. സാധാരണയായി വര്‍ഷത്തില്‍ 10 ചുഴലിക്കാറ്റുകളോ കൊടുങ്കാറ്റുകളോ ഇവിടെ ഉണ്ടാകാറുണ്ട്.