
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു. ബാലമുരുകന്‍ എന്ന ആളാണ് ജയില്‍ ചാടിയത്.
കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ആയിരുന്നു ജയില്‍ ചാടുമ്പോള്‍ ധരിച്ചിരുന്നത്. ഇയാള്‍ക്കായി പൊലീസ് തൃശൂര്‍ നഗരത്തില്‍ വ്യാപക പരിശോധന നടത്തുന്നു.
തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കി തിരിച്ച് കൊണ്ടുവരവെയാണ് കടന്നത്. ഒരു വര്‍ഷം മുന്‍പും ബാലമുരുകന്‍ ജയില്‍ ചാടിയിരുന്നു.അധികദൂരം കടന്നു കളയാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് ബാലമുരുകനെന്ന് പൊലീസ് പറഞ്ഞു.