• Sun. Jun 8th, 2025

24×7 Live News

Apdin News

വിരണ്ടോടിയ പോത്തിന് നേരെ വച്ച വെടി മാറി കൊണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു

Byadmin

Jun 8, 2025


വയനാട് : വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു.പനമരത്ത് ആണ് സംഭവം.

എയര്‍ഗണിന്റെ പെല്ലറ്റ് കൊണ്ട് കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കുളിവയല്‍ സ്വദേശി ജസീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണ് വെടിയേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥനും പരിക്കേറ്റു.പരിക്കേറ്റവരുടെ നില ഗുരുതരമല്ല .അറുക്കാന്‍ എത്തിച്ച പോത്ത് ആണ് വിരണ്ടോടിയത്

പോത്തിന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തപ്പോഴാണ് വെടി മാറി നാട്ടുകാരായ രണ്ട് പേര്‍ക്ക് കൊണ്ടത്. ഇന്നലെ രാത്രിയാണ് പോത്തിനെ അറക്കാനായി എത്തിക്കുന്നത്. ഇതിനിടെയാണ് വിരണ്ടോടിയത്.

 

 



By admin