ഷാര്‍ജ: ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’ എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനു ള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്.
ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തന ങ്ങള്‍, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്ക് വ്യക്തമായി കാണുന്ന വിധം സൂക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് സമഗ്ര പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡ യറക്ടര്‍ കേണല്‍ ഹമദ് ബിന്‍ ഖസ്മൗല്‍ മുന്നറിയിപ്പ് നല്‍കി. അത്തരം അശ്രദ്ധ കുറ്റവാളികള്‍ക്ക് ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ വാല റ്റുകള്‍, ഫോണുകള്‍, ബാഗുകള്‍ തുടങ്ങിയവ വെക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്തരം സംഭവ ങ്ങള്‍ മോഷണത്തിന് എളുപ്പമുള്ള ലക്ഷ്യങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ സംസ്‌കാ രം വളര്‍ത്തിയെടുക്കേണ്ടതിന്റെയും സുരക്ഷിതമായ രീതികള്‍ സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാ ഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേണല്‍ ബിന്‍ ഖസ്മൗല്‍ ഊന്നിപ്പറഞ്ഞു. വാഹന ഉടമകള്‍ വിലപിടി പ്പുള്ള വസ്തുക്കള്‍ കാഴ്ചയില്‍ വയ്ക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യ ണമെന്നും എല്ലാ ഡോറുകളും വിന്റോകകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അലാറം സംവിധാനങ്ങ ള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിലവിലുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കും കാമ്പയിന്‍ അപ്ഡേറ്റുകള്‍ക്കുമായി ഷാര്‍ജ പോലീസി ന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥി ച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും, അല്ലാത്ത സാഹചര്യങ്ങളില്‍ 901 എന്ന നമ്പറിലും വിളിച്ച് മോഷണമോ കൃത്രിമത്വമോ സംബന്ധിച്ച ഏതൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.