തിരുവനന്തപുരം: ലോട്ടറി സമ്മാനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് സ്വന്തം സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി. വില്‍പ്പന നടത്താത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചതായി കണ്ടെത്തിയതോടെസംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഐഎന്‍ടിയുസി ലോട്ടറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതി ലഭിച്ചിട്ടും ഇതുവരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പരാതി. സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ഐഎന്‍ടിയുസി. ആവശ്യപ്പെടുന്നു.
നെയ്യാറ്റിന്‍കര ലോട്ടറി ഓഫീസില്‍ നിന്ന് വില്‍ക്കാത്ത പട്ടികയിലുള്ള ടിക്കറ്റുകളുമായാണ് ഏറെപ്പേര്‍ സമ്മാനം ലഭിച്ചതായി അവകാശപ്പെട്ട് വിവിധ ലോട്ടറി ഓഫീസുകളിലെത്തിയത്. 5,000 രൂപയും അതില്‍ താഴെയുമുള്ള സമ്മാനങ്ങള്‍ ഇവര്‍ക്ക് അടിച്ചത്. വില്‍ക്കാത്തയുടെ പട്ടികയിലുള്ള ടിക്കറ്റുകള്‍ പുറത്തെത്തിയെന്നതും സമ്മാനം ലഭിച്ചെന്നതും ദുരൂഹതമാണ്.