• Wed. Nov 6th, 2024

24×7 Live News

Apdin News

വില്ലേജ് ഓഫീസിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ : പ്രതി ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് മൂന്ന് മാസം

Byadmin

Nov 6, 2024


പെരുമ്പാവൂർ : പെരുമ്പാവൂർ അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് (40)യെ ആണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞമാസം മുപ്പത് രാത്രിയിലാണ് അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് ബാറ്ററി മോഷ്ടിച്ചത്. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ജൂൺ ആറിന് ഇയാൾ ഈ വില്ലേജ് ഓഫീസിൽ കയറി ലാപ്ടോപ്പും മോഷണം നടത്തിയിരുന്നു. ഈ കേസിന് മൂന്ന് മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ സെപ്റ്റംബറിലാണ് പുറത്തിറങ്ങിയത്.

ഇയാൾ മോഷണം നടത്താൻ ഉപയോഗിച്ച സ്കൂട്ടർ കഴിഞ്ഞ മാസം 25 ന് എറണാകുളം ഹൈക്കോടതി ഭാഗത്തുനിന്ന് മോഷണം നടത്തിയതാണെന്നും കൂടാതെ ഈ മാസം ഒന്നിന് എറണാകുളത്ത് ഒരു വർക്ക്ഷോപ്പ് കുത്തി പൊളിച്ചു അകത്തുകയറി മറ്റൊരു സ്കൂട്ടർ മോഷണം നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഈ രണ്ട് സ്കൂട്ടറുകളും പോലീസ് കണ്ടെടുത്തു. വില്ലേജ് ഓഫീസിൽ നിന്നും മോഷണം ചെയ്ത ബാറ്ററി എറണാകുളം മാർക്കറ്റ് ഭാഗത്തുള്ള ആക്രികടയിൽ വിൽപ്പന നടത്തിയിരുന്നു. ബാറ്ററി പോലീസ് കണ്ടെത്തി. പെരുമ്പാവൂർ കാലടി, കുന്നത്തുനാട്, പുത്തൻകുരിശ്, തൃപ്പൂണിത്തുറ, അങ്കമാലി, കൊരട്ടി, ചാലക്കുടി, അയ്യമ്പുഴ എറണാകുളം സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ.

എഎസ്പി ശക്തി സിംഗ് ആര്യ ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി എം റാസിഖ്, എഎസ്ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ , ടി.എ അഫ്സൽ , വർഗീസ് ടി വേണാട്ട്, എം ബി ജയന്തി, ബെന്നി ഐസക്, സിബിൻ സണ്ണി എന്നിവരാണ്അന്വേഷണസംഘത്തിലുള്ളത്.



By admin