വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി കൊണ്ടു വന്നതാണെന്നും ഭരിക്കുന്നവർ അതിന്റെ അപ്പനാകുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ടോ ആരുടെ വച്ചാലും കുഴപ്പമില്ല. ഉമ്മൻചാണ്ടിയെ അഴിമതിയിൽ മുക്കി എടുക്കാൻ നോക്കിയിട്ടും വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്.
ജാതി സെൻസസ് ഇൻഡ്യ മുന്നണിയുടെ ആവശ്യമാണെന്നും ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം മാത്രമായി അവശേഷിക്കാതെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.