• Sat. Apr 19th, 2025

24×7 Live News

Apdin News

വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ ഹാഫിസുൽ ഹസൻ അൻസാരി

Byadmin

Apr 17, 2025


റാഞ്ചി : ജാർഖണ്ഡിലെ റാഞ്ചിയിൽ ഏപ്രിൽ 14 ന് നടന്ന ഡോ. ബി.ആർ. അംബേദ്കർ ജയന്തി അനുസ്മരണ ചടങ്ങിനിടെ നടന്ന ഒരു പരിപാടിയിൽ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎയും സംസ്ഥാന കായിക, യുവജനകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ ഹാഫിസുൽ ഹസൻ അൻസാരി രംഗത്ത്. മുസ്ലീങ്ങൾക്ക് ഭരണഘടനയേക്കാൾ വലുത് ശരിയത്ത് നിയമങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്.

“നമ്മൾ ആദ്യം ശരിയത്ത് പിന്തുടരുന്നു, തുടർന്ന് ഭരണഘടനയും. ഇസ്ലാമിൽ, ശരിയത്തിന് വലിയ പ്രാധാന്യമുണ്ട്. ഖുർആൻ നമ്മുടെ ഹൃദയങ്ങളിലാണ്, ഭരണഘടന നമ്മുടെ കൈകളിലാണ്.” – ഹാഫിസുൽ ഹസൻ പറഞ്ഞു.

അതേ സമയം ജാർഖണ്ഡ് ബിജെപി സംസ്ഥാന ഘടകം അൻസാരിയുടെ പ്രസ്താവനയെ ശക്തമായി വിമർശിച്ചു. ഹൃദയങ്ങളിൽ ശരിയത്ത് കിടക്കുന്നവർക്ക് പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും വാതിലുകൾ തുറന്നിരിക്കുന്നു. ഇന്ത്യ എപ്പോഴും ഡോ. അംബേദ്കറുടെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കും, അത് പരമോന്നതമായി തുടരുമെന്നും ബിജെപി മറുപടി നൽകി.



By admin