മനാമ: തിരൂര്‍ ആലത്തിയൂര്‍ പൂക്കൈത സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഒരാഴ്ച സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം. ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയുമായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.