
ബോളിവുഡ് താരങ്ങളായ കജോളും അജയ് ദേവ്ഗണും 25 വർഷത്തിലേറെയായി വിജയകരമായ ദാമ്പത്യബന്ധം നയിക്കുന്നവരാണ്. പൊതുവേദികളിൽ കുടുംബത്തോടൊപ്പം ഇരുവരുമെത്താറുണ്ട്.
ഇതിനിടെ, വിവാഹങ്ങൾക്ക് ഒരു കാലാവധിയും പുതുക്കാനുള്ള അവസരവും വേണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കജോൾ ഇപ്പോൾ. ‘ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ’ എന്ന ഷോയിൽ വിക്കി കൗശലും കൃതി സനോനും അതിഥികളായെത്തിയ പുതിയ എപ്പിസോഡിലാണ് താരത്തിന്റെ അഭിപ്രായം.
ഷോയിലെ ‘ദിസ് ഓർ ദാറ്റ്’ എന്ന സെഗ്മെന്റിൽ, “വിവാഹത്തിന് കാലാവധിയും പുതുക്കാനുള്ള അവസരവും വേണോ?” എന്ന് ട്വിങ്കിൾ ചോദിച്ചു. കൃതി, വിക്കി, ട്വിങ്കിൾ എന്നിവർ ഇതിനോട് വിയോജിച്ച് റെഡ് സോണിൽ നിന്നു. അപ്പോൾ, കജോൾ ഈ ആശയത്തെ പിന്തുണച്ച് ഗ്രീൻ സോണിലേക്ക് മാറുകയായിരുന്നു.
ഇത് വിവാഹമാണ്, വാഷിങ് മെഷീനല്ലെന്ന് ട്വിങ്കിൾ തമാശയായി മറുപടി പറഞ്ഞു. എന്നാൽ കാജോൾ ഇതിനെ എതിർത്തു, “ഞാൻ തീർച്ചയായും അങ്ങനെ കരുതുന്നു. ശരിയായ സമയത്ത് വിവാഹം കഴിക്കുമെന്ന് എന്താണ് ഉറപ്പ്? പുതുക്കാനുള്ള ഒരു അവസരം ഉണ്ടാകുന്നത് നല്ലതാണ്, ഒരു കാലാവധിയുണ്ടെങ്കിൽ ആർക്കും കൂടുതൽ കാലം സഹിക്കേണ്ടി വരില്ല.” ട്വിങ്കിളിനെ തന്നോടൊപ്പം ഗ്രീൻ സോണിലേക്ക് വരാൻ കജോൾ പ്രേരിപ്പിക്കുകയും ചെയ്തു.
എന്നതായിരുന്നു അടുത്ത പ്രസ്താവന. ഇത്തവണ ട്വിങ്കിളും വിക്കിയും യോജിച്ച് ഗ്രീൻ സോണിലേക്ക് മാറി, എന്നാൽ കാജോൾ വിയോജിച്ചു. എത്ര പണമുണ്ടെങ്കിലും, അത് യഥാർത്ഥത്തിൽ തടസ്സമായി മാറിയേക്കാമെന്നാണ് കജോൾ അഭിപ്രായപ്പെട്ടത്. സന്തോഷമെന്ന ആശയത്തിൽ നിന്ന് പണം നിങ്ങളെ വ്യതിചലിപ്പിക്കുമെന്നും കജോൾ വിശദീകരിച്ചു. ഒരു പരിധി വരെ പണത്തിലൂടെ സന്തോഷം കണ്ടെത്താൻ കഴിയുമെന്ന് കൃതി സമ്മതിച്ചു.