• Thu. Dec 11th, 2025

24×7 Live News

Apdin News

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ യുവതി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

Byadmin

Dec 10, 2025



ആലപ്പുഴ:ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ യുവതി ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കെ കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ സ്വദേശിനി മെറീന(24) ആണ് മരിച്ചത്.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ രാത്രി 8.30ഓടെയാണ് അപകടം . ഇവര്‍
സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു.ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്താണ് മെറീന ജോലി ചെയ്യുന്നത്.

 

By admin