• Wed. Oct 16th, 2024

24×7 Live News

Apdin News

വിശാല്‍ വധക്കേസ്; ഡോക്ടറുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി

Byadmin

Oct 16, 2024



ആലപ്പുഴ: ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വിശാലിനെ കാമ്പസ് ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ സാക്ഷിവിസ്താരം പൂ
ര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജനായിരുന്ന ഡോ. വി. രാജീവിന്റെ വിസ്താരമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.പി. പൂജ മുമ്പാകെ പൂര്‍ത്തിയായത്.

പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ വിശാലിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ്, മൂന്നാം പ്രതി ഷെഫീക്കിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഉണ്ടായതാകാന്‍ സാധ്യത ഉണ്ടെന്ന് പോലിസ് സര്‍ജന്‍ കോടതിയെ അറിയിച്ചു.

2012 ജൂലൈ 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്‍വശം നവാഗതരെ സ്വാഗതം ചെയ്യുന്നതിനിടെയാണ് കാമ്പസ് ഫ്രണ്ടുകാര്‍ വിശാല്‍ ഉള്‍പ്പെടെയുള്ള എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. വിശാലിനോടൊപ്പം കുത്തേറ്റ വിഷ്ണു പ്രസാദ്, ശ്രീജിത്ത് എന്നിവര്‍ ദീര്‍ഘനാളത്തെ ചികിത്സക്കു ശേഷമാണ് സാധാരണ നിലയിലേക്ക് എത്തിയത്.

കേസില്‍ ദ്യക്‌സാക്ഷികള്‍ പ്രോസിക്യൂഷന്റെ ചീഫ് വിസ്താരത്തില്‍ കാര്യങ്ങള്‍ വിശദമായി വ്യക്തമാക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

By admin