കോട്ടയം: ട്രംപപ്പുപ്പനായിരുന്നു ഈ വിഷുക്കാലത്തെ താരം. കൊച്ചുമക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം വിഷു ആഘോഷിക്കുന്ന ട്രംപിന്റെ എ ഐ ജനറേറ്റഡ് റീല്‍സ് സോഷ്യല്‍ മീഡിയയില്‍ പറന്നു കളിച്ചു. ട്രംപപ്പുപ്പന്‍ സൈക്കിളില്‍ പുല്ലു ചെത്തിക്കൊണ്ടുവരുന്നു, പശുവിനെ മേയ്‌ക്കുന്നു . നാട്ടുകാരുമൊത്ത് സൊറ പറഞ്ഞ് ചിരിക്കുന്നു, മരത്തില്‍ വലിഞ്ഞു കേറി കൊന്നപ്പൂക്കള്‍ പറിക്കുന്നു, കൊച്ചുമക്കള്‍ക്ക് കമ്പിത്തിരി വാങ്ങിക്കൊടുക്കുന്നു, കത്തിച്ച് ആഹ്ലാദിക്കുന്നു….
തീര്‍ത്തും ഒരു മലയാളി മുത്തച്ഛനായി മാറിയ ട്രംപിന്റെ വിശേവിശേഷങ്ങളാണ് രോഷിത് ജോണ്‍ വാട്ടര്‍ മാര്‍ക്ക് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പ്രചരിക്കുന്നത്. മേട പൊന്നണിയും കൊന്നപ്പൂക്കളുമായി.. എന്ന ചലച്ചിത്ര ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള റീല്‍സ് ഇന്നലെ ഒട്ടനവധി പേരാണ് പങ്കുവെച്ചത്.
ഇത്തരത്തിലുള്ള എഐ ജനറേറ്റര്‍ വീഡിയോകള്‍ സകല മേഖലകളെയും കിടക്കുകയാണ്. ജനപ്രിയ വാരികളിലെ കഥാപാത്രങ്ങളെ വീഡിയോ ചിത്രങ്ങള്‍ ആക്കി കൊണ്ടുള്ള റിയലുകളും പഴയകാല പരസ്യങ്ങളിലെ പ്രശസ്തമായ ചില ബ്രാന്‍ഡ് മാസ്‌കോട്ടുകളുടെ റീലുകളും വലിയ പ്രചാരം നേടി. അമുല്‍ ഗേള്‍, എയര്‍ ഇന്ത്യയുടെ മഹാരാജ, പാര്‍ലെ-ജി ബിസ്‌കറ്റ് കുട്ടി, നിര്‍മ്മ പെണ്‍കുട്ടി തുടങ്ങിയ പരിചിതമായ മുഖങ്ങള്‍ക്ക് ഈ ക്രിയേറ്റീവ് പ്രോജക്റ്റ് ജീവന്‍ നല്‍കി.