
ന്യൂദൽഹി: കേരളത്തിലെ സാങ്കേതിക, ഡിജിറ്റർ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. രണ്ട് സർവകലാശാലകളിലും വൈസ് ചാൻസലർമാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. ഇതിനായി കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മിറ്റിയോട് വൈസ് ചാൻസിലർ നിയമനത്തിനായി ഓരോ പേരുകൾ മുദ്രവച്ച കവറുകളിൽ നൽകാൻ ജസ്റ്റിസ് ജെ,ബി പർദിവാല അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഗവർണറും സർക്കാരും തമ്മിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ കർശന ഇടപെടൽ. ബുധനാഴ്ച വൈകിട്ടോടെ പട്ടിക കൈമാറണം. വൈസ് ചാൻസലറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തി റക്കുമെന്നും കോടതി വ്യക്തമാക്കി.
വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റിയുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രി ഗവർണർക്ക് പട്ടിക കൈമാറുമ്പോൾ പട്ടികയിലെ മെറിറ്റ് അട്ടിമ റിച്ചു. അതിനാൽ ആ പട്ടിക പ്രകാരം വിസി നിയമനം നടത്താൻ സാധിക്കില്ലെന്നാണ് ഗവർണർ സുപ്രീംകോടതിയെ അറിയിച്ചത്. ഇക്കാര്യങ്ങൾ അ റിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്നും ഗവർണർ കോടതിയെ അറിയിച്ചു.