
കൊച്ചി:മോഹന്‍ലാലിന്റെ കാമിയോ റോളിനെതിരെ വിമര്‍ശനം ഉയരുമ്പോഴും വിസ്‍മയ മോഹന്‍ലാലിന്റെ തുടക്കം എന്ന സിനിമ രണ്ടാം വാരത്തിലേക്ക്. വിസ്മയയുടെ ഫൈറ്റ് സീന്‍ പ്രേക്ഷകര്‍ ഇഷ്ടമായി. ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിനെ മനപൂര്‍വ്വം സിനിമയില്‍ ഒരു സൂപ്പര്‍താരപരിവേഷം നല്‍കാന്‍ അനാവശ്യമായി ശ്രമിച്ചു എന്നാണ് വിമര്‍ശനം.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്‍റണിയുടെ വില്ലന്‍വേഷവും പ്രശംസ പിടിച്ചുപറ്റി. തുടക്കം ആഗോളതലത്തില്‍ ഇതുവരെ 32.53 കോടിയാണ് നേടിയിരിക്കുന്നത്. ചിത്രം രണ്ടാം വാരത്തിലേക്കും കടന്നിരിക്കുകയാണ്. 20 കോടി മാത്രമാണ് മുടക്കുമുതല്‍.
ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് ലോഞ്ചിംഗ് വേളയില്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയില്ല എന്നാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്.