• Sat. Aug 8th, 2026

24×7 Live News

Apdin News

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

Byadmin

Aug 8, 2026


കൊച്ചി::സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രതികരണത്തെ തുടർന്ന് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത സൈബർ ആക്രമണം നടന്നപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്ന നടിയാണ് സീമ ജി നായര്‍. .

“കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിസ്മയ. അച്ഛനും, അമ്മയും സ്നേഹപൂർവ്വം മായ എന്ന് വിളിക്കുന്ന മോള്‍. ഇത്രയധികം വലിച്ചു കീറാൻ ഈ മോള്‍ എന്താണ് ചെയ്തത്. ഈ ജനധിപത്യ രാജ്യത്തില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ, അവരവർക്ക് ഇഷ്ട്ടമുള്ള കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍, ഏതു വിധേനയും തേച്ച്‌ ഒട്ടിക്കുക.”- ഇങ്ങിനെയായിരുന്നു സീമ ജീ നായരുടെ പ്രതികരണം.

പക്ഷെ ഇതോടെ സീമ ജി നായരുടെ കമന്‍റിനടിയിലും ട്രോളുമായി ചിലര്‍ എത്തി. ഇതില്‍, നടി പേളി മാണിക്കെതിരായ സൈബർ അക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരാള്‍ ഒരു കമന്‍റിട്ടിരുന്നു. “പേളി മാണി സൈബർ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ” എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് സീമ ജി നായര്‍ നല‍്കിയ കമന്‍റ് “അപ്പോള്‍ ഞാൻ ഉറങ്ങി” എന്നായിരുന്നു.

ഈ ജനധിപത്യ രാജ്യത്തില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ എന്ന് ചോദിച്ച സീമ ജി നായര്‍ ഇങ്ങിനെ ഒരു മറുപടി നല്‍കിയത് ശരിയായില്ല എന്ന അഭിപ്രായവും ഉയരുന്നു. .പേളി മാണിയും സിജെപി സമരത്തില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നല്ലോ എന്ന ചോദ്യത്തിനും സീമ ജി നായര്‍ക്ക് ഉത്തരമില്ല.



By admin