ന്യൂഡല്‍ഹി: വിസ നിബന്ധനകള്‍ ലംഘിച്ചന്നെ് ചൂണ്ടിക്കാട്ടി പ്രമുഖ ഹിന്ദി പണ്ഡിതയും ലണ്ടന്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഫ്രാന്‍സെസ്‌ക ഒര്‍സിനിക്ക് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചു. അഞ്ചുവര്‍ഷത്തേക്ക് സാധുവായ വിസ ഉണ്ടായിരുന്നിട്ടും ഒര്‍സിനിയെ തിരിച്ചയച്ചതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നിയമപ്രകാരമുള്ള വിസയുമായി എത്തിയിരുന്നെങ്കിലും, അവര്‍ വിസ വ്യവസ്ഥകള്‍ ലംഘിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ പ്രൊഫസറായ ഒര്‍സിനി ഹോങ്കോങ്ങില്‍ നിന്ന് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തിയതായിരുന്നു. ആഭ്യന്തര മന്താലയ വൃത്തങ്ങളുടെ സൂചനപ്രകാരം, ടൂറിസ്റ്റ് വിസയില്‍ ഗവേഷണപ്രവര്‍ത്തനങ്ങളിലും അക്കാദമിക് സമ്മേളനങ്ങളിലും പങ്കെടുത്തതിനാല്‍ അവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ കരിമ്പട്ടികയില്‍ ്ഉള്‍പ്പെടുത്തിയിരുന്നു.’വിസ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി അമിവാര്യമാണ്’. എന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് വീമാനം ഇറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ത്ന്നെ ഒര്‍സിനിയെ ഹോങ്കോങ്ങിലേക്ക് തിരിച്ചയച്ചു. യാത്രാലക്ഷ്യവും വിസയിലുള്ള വിവരങ്ങളും പൊരുത്തപ്പെടുന്നില്ലെന്നതാണ് അധികാരികളുടെ വിശദീകരണം. തനികാക് സാധുവായ അഞ്ചുവര്‍ഷത്തെ വിസയുണ്ടെന്നും സുഹൃത്തുക്കളെ കാണാനാണ് ഇന്ത്യയിലെത്തിയതെന്നും ഒര്‍തിനി പ്രതികരിച്ചു.’ദ ഹിന്ദി പബ്ലിക് സ്ഫിയര്‍ :1920-1940 ‘ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇന്‍ ദി ഏജ് ഓഫ് നാഷണലിസം’. എന്നിവയുള്‍പ്പടെ നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് അവര്‍. ചൈനയിലെ ഒരു അക്കാദമിക് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അവര്‍ ഇന്ത്യയിലെത്തിയത്.ഇന്ത്യന്‍ സാഹിത്യത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഒര്‍സിനിയുടെ കൃതികള്‍ വലിയ സംഭാവനയാണ്, എന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒര്‍സിനി അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍ പ്രൊഫസറായ നിതാഷ കൗളിനെ കഴിഞ്ഞ വര്‍ഷം ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് അവരുടെ ഒ സി ഐ കാര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു.ഇന്ത്യാവിരുദ്ധ നിലപാടുകളാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് പിന്നിലെന്നാണ് അധികൃതരുടെ വാദം. ഫെബ്രുവരിയില്‍ ബംഗ്ളൂരുവില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിതാഷയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അതുപോലെ,പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലോയെയും 2022 മാര്‍ച്ചില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.