
കൊച്ചി: മുൻ മന്ത്രിയും മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്. രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിലാണ് ഖബറടക്കം. കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിനുശേഷം ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിലും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. .
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.73 വയസായിരുന്നു.അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.