ഗസ്സ: വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിനിടെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അതേസമയം, തെക്കന്‍ ലബനാനില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രാഈല്‍ സൈന്യത്തെ തെക്കന്‍ ലബനാനില്‍നിന്ന് പിന്‍വലിക്കേണ്ട അവസാന ദിവസമാണ് ഇവര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് ഇസ്രാഈല്‍ വൈകിപ്പിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു.
വടക്കന്‍ ഗസ്സയിലേക്ക് മടങ്ങുന്നതിനായി നിരവധി ഫലസ്തീനികളാണ് അല്‍-റാഷിദ് സ്ട്രീറ്റില്‍ കാത്തിരിക്കുന്നത്. ”കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഞങ്ങള്‍ ഇവിടെയുണ്ട്. തകര്‍ന്നടിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങളില്‍ ജീവിക്കേണ്ടിവന്നാലും മടങ്ങിപ്പോകാന്‍ തയ്യാറല്ല. ഞങ്ങളാണ് ഈ ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഇവിടെ ഉറച്ചുനില്‍ക്കും”-റാഷിദ് സ്ട്രീറ്റില്‍ കാത്തിരിക്കുന്ന ഒരു ഫലസ്തീന്‍ യുവാവ് അല്‍-ജസീറയോട് പറഞ്ഞു.