• Thu. Feb 13th, 2025

24×7 Live News

Apdin News

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പഞ്ചായത്തംഗത്തെ സിപിഎം പുറത്താക്കി

Byadmin

Feb 12, 2025


അമ്പലപ്പുഴ: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗത്തെയാണ് സിപിഎം പുറത്താക്കിയത്.

രണ്ട് മക്കളുള്ള വീട്ടമ്മയോട് ഇവരുടെ വീട്ടിലെത്തിയാണ് പഞ്ചായത്തംഗം മോശമായി പെരുമാറിയത്. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.

പാര്‍ട്ടിയില്‍ വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്ന് പഞ്ചായത്തംഗത്തെ പുറത്താക്കിയത്. ഈ അംഗത്തിനെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ട്. വാര്‍ഡിലെ പട്ടിക വര്‍ഗത്തില്‍പ്പെട്ട വനിതയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും രാഷ്‌ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് റിമാന്‍ഡിലായില്ല.



By admin